എലിപ്പനി ബാധിച്ച് പ്രവാസി മരിച്ചു
Sep 16, 2011, 11:36 IST
കാഞ്ഞങ്ങാട്: എലിപ്പനി ബാധിച്ച് പ്രവാസി മരിച്ചു പുല്ലൂര്‍ പെരളത്തെ കുന്നുമ്മല്‍ കുഞ്ഞിരാമന്റെ മകന്‍ കെ. കണ്ണന്‍ (42)ആണ് മരിച്ചത്. പതിനഞ്ച് വര്‍ഷക്കാലം ഗള്‍ഫിലായിരുന്ന കണ്ണന്‍ ആറുമാസങ്ങള്‍ക്ക് മുമ്പാണ് പ്രവാസ ജീവതം മതിയാക്കി നാട്ടിലെത്തിയത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കണ്ണനെ ബുധനാഴ്ചയാണ്
മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മരിച്ചത്. ഷീജയാണ് ഭാര്യ. മക്കള്‍: സുദിന്‍, സുദിന (ഇരുവരും വെള്ളിക്കോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഗോപാലന്‍, സുരേഷ് (ഇരുവരും ഷാര്‍ജ), ഗംഗാധരന്‍, വത്സല, നിര്‍മ്മല. കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്തിലെ വി.ല്ല്യാട്ട് മാധവന്‍ (37), കാവുന്തല കോളനിയിലെ കോട്ടയില്‍ പത്മനാഭന്‍ എന്നിവര്‍ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.