ഊര്‍ജ സംരംക്ഷണത്തിന് സംഭാവനയായി രാമകൃഷ്ണന്റെ സോളാര്‍ വിളക്കുകള്‍
Dec 13, 2013, 17:39 IST
കാഞ്ഞങ്ങാട്: ഊര്‍ജ സംരക്ഷണം ലക്ഷ്യമാക്കി രാമകൃഷ്ണന്റെ സോളാര്‍ വിളക്കുകള്‍ക്ക് നാട്ടില്‍ പ്രിയമേറുന്നു. ദക്ഷിണ കൊറിയയില്‍ നിന്നും സോളാര്‍ വിളക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് തൃക്കരിപ്പൂരിലെ തങ്കയത്തുളള നിര്‍മാണ യൂണിറ്റിലാണ് വിളക്കുകള്‍ നിര്‍മിക്കുന്നത്.
രാമകൃഷ്ണന്റെ ഓസ്‌ട്രേയയിലുളള മകള്‍ രേഷ്മയുടേതാണ് ഈ ആശയം. ബഹു വര്‍ണത്തിലുളള സോളാര്‍ വിളക്കുകള്‍ ഉള്‍പെടെ 12 ഇനം വിളക്കുകളാണ് ഇവിടെ നിര്‍മിക്കുന്നത്. 1,300 രൂപ മുതല്‍ 23,000 രൂപ വരെയാണ് വില. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ റാന്തല്‍ വിളക്കുകള്‍, ഗേറ്റും മുറികളും പൂന്തോട്ടവും അലങ്കരിക്കാന്‍ അനുയോജ്യമായ പില്ലര്‍ ലൈറ്റ്, ഫ്‌ളവര്‍ ലൈറ്റ്, ബട്ടര്‍ ഫ്‌ളൈ ലൈറ്റ്, അമ്പര്‍ല ലൈറ്റ് തുടങ്ങിയവയാണ് രാമകൃഷ്ണന്‍ നിര്‍മിക്കുന്ന വിളക്കുകള്‍.
രണ്ട് വര്‍ഷം മുമ്പാണ് രാമകൃഷ്ണന്‍ സോളാര്‍ വിളക്ക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. ഓസ്‌ട്രേയയിലുളള മകള്‍ രേഷ്മ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കൊണ്ടു വന്ന സോളാര്‍ വിളക്ക് രാമകൃഷ്ണനെ ഏറെ ആകര്‍ഷിച്ചു. രേഷ്മയാണ് സോളാര്‍ വിളക്ക് ഊര്‍ജ്ജ സംരക്ഷണത്തിനുളള മികച്ച ബദലാണെന്ന ആശയം രാമകൃഷ്ണന് നല്‍കിയത്. മകളുടെ വാക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രാമകൃഷ്ണന്‍ മകന്‍ ടി. കെ രാജേഷിന്റേയും പിന്തുണയോടും കൂടി സോളാര്‍ വിളക്ക് നിര്‍മാണ രംഗത്തിറങ്ങി.
രാജേഷ് സോളാര്‍ നിര്‍മാണ യൂണിറ്റുകളെക്കുറിച്ച് പഠിക്കുകയും ഇതിന്റെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ കൊറിയയിലേക്ക് പോവുകയും ചെയ്തു. യൂണിറ്റ് നിര്‍മിക്കാനാവശ്യമായ ധന സഹായം ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് അഞ്ച് ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 35 ശതമാനം സബ്‌സിഡിയോടു കൂടിയാണ് വായ്പ അനുവദിച്ചത്.
തൃക്കരിപ്പൂരില്‍ സോളാര്‍ വിളക്ക് നിര്‍മാണ ഓഫീസ് ആരംഭിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സോളാര്‍ വിളക്കിന്റെ ഭാഗങ്ങള്‍ രാമകൃഷ്ണന്റെ തങ്കയത്തുളള വീട്ടില്‍ വെച്ച് സംയോജിപ്പിച്ച് വിളക്കായി രൂപപ്പെടുന്നു. 12 ഓളം തൊഴിലാളികളാണ് യൂണിറ്റില്‍ ജോലി ചെയ്യുന്നത്. ആര്‍.കെ സോളാര്‍ ഉല്‍പന്നങ്ങള്‍ എന്ന പേരിലാണ് ഈ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ വിവിധ ഖാദി മേളകള്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ വിപണനം. സാധാരാണക്കാര്‍ മുതല്‍ ആഡംബര ഭവനങ്ങള്‍ വരെ സോളാല്‍ വിളക്കിന്റെ ഉപഭോക്താക്കളാണ്. ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തില്‍ (ഡിസംബര്‍ 14) രാമകൃഷ്ണന്റെ സംരംഭം മാതൃകയാകുന്നു.
Keywords : Kanhangad, Solar-products, Kerala, Kasaragod, Ramakrishnan, Lights, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
രാമകൃഷ്ണന്റെ ഓസ്‌ട്രേയയിലുളള മകള്‍ രേഷ്മയുടേതാണ് ഈ ആശയം. ബഹു വര്‍ണത്തിലുളള സോളാര്‍ വിളക്കുകള്‍ ഉള്‍പെടെ 12 ഇനം വിളക്കുകളാണ് ഇവിടെ നിര്‍മിക്കുന്നത്. 1,300 രൂപ മുതല്‍ 23,000 രൂപ വരെയാണ് വില. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ റാന്തല്‍ വിളക്കുകള്‍, ഗേറ്റും മുറികളും പൂന്തോട്ടവും അലങ്കരിക്കാന്‍ അനുയോജ്യമായ പില്ലര്‍ ലൈറ്റ്, ഫ്‌ളവര്‍ ലൈറ്റ്, ബട്ടര്‍ ഫ്‌ളൈ ലൈറ്റ്, അമ്പര്‍ല ലൈറ്റ് തുടങ്ങിയവയാണ് രാമകൃഷ്ണന്‍ നിര്‍മിക്കുന്ന വിളക്കുകള്‍.
രണ്ട് വര്‍ഷം മുമ്പാണ് രാമകൃഷ്ണന്‍ സോളാര്‍ വിളക്ക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. ഓസ്‌ട്രേയയിലുളള മകള്‍ രേഷ്മ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കൊണ്ടു വന്ന സോളാര്‍ വിളക്ക് രാമകൃഷ്ണനെ ഏറെ ആകര്‍ഷിച്ചു. രേഷ്മയാണ് സോളാര്‍ വിളക്ക് ഊര്‍ജ്ജ സംരക്ഷണത്തിനുളള മികച്ച ബദലാണെന്ന ആശയം രാമകൃഷ്ണന് നല്‍കിയത്. മകളുടെ വാക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രാമകൃഷ്ണന്‍ മകന്‍ ടി. കെ രാജേഷിന്റേയും പിന്തുണയോടും കൂടി സോളാര്‍ വിളക്ക് നിര്‍മാണ രംഗത്തിറങ്ങി.
രാജേഷ് സോളാര്‍ നിര്‍മാണ യൂണിറ്റുകളെക്കുറിച്ച് പഠിക്കുകയും ഇതിന്റെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ കൊറിയയിലേക്ക് പോവുകയും ചെയ്തു. യൂണിറ്റ് നിര്‍മിക്കാനാവശ്യമായ ധന സഹായം ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് അഞ്ച് ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 35 ശതമാനം സബ്‌സിഡിയോടു കൂടിയാണ് വായ്പ അനുവദിച്ചത്.
തൃക്കരിപ്പൂരില്‍ സോളാര്‍ വിളക്ക് നിര്‍മാണ ഓഫീസ് ആരംഭിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സോളാര്‍ വിളക്കിന്റെ ഭാഗങ്ങള്‍ രാമകൃഷ്ണന്റെ തങ്കയത്തുളള വീട്ടില്‍ വെച്ച് സംയോജിപ്പിച്ച് വിളക്കായി രൂപപ്പെടുന്നു. 12 ഓളം തൊഴിലാളികളാണ് യൂണിറ്റില്‍ ജോലി ചെയ്യുന്നത്. ആര്‍.കെ സോളാര്‍ ഉല്‍പന്നങ്ങള്‍ എന്ന പേരിലാണ് ഈ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ വിവിധ ഖാദി മേളകള്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ വിപണനം. സാധാരാണക്കാര്‍ മുതല്‍ ആഡംബര ഭവനങ്ങള്‍ വരെ സോളാല്‍ വിളക്കിന്റെ ഉപഭോക്താക്കളാണ്. ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തില്‍ (ഡിസംബര്‍ 14) രാമകൃഷ്ണന്റെ സംരംഭം മാതൃകയാകുന്നു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752