ഉറുക്ക് വാങ്ങാനെത്തിയ സംഘം ജ്വല്ലറിയില്‍ നിന്ന് 3 പവന് കവര്‍ന്നു
Jul 14, 2013, 11:30 IST
ചെറുവത്തൂര്‍: ഉറുക്ക് വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ രണ്ടംഗ സംഘം മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. കാലിക്കടവിലെ രാഘവന്റെ ഉടമസ്ഥതയിലുള്ള സി.കെവി ജ്വല്ലറിയിലാണ് കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിയോടെ കവര്‍ച്ച നടന്നത്.
ഉറുക്ക് ആവശ്യപ്പെട്ട് എത്തിയ രണ്ട് യുവാക്കളാണ് കവര്‍ച്ച നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരന് ഉറുക്ക് തിരയുന്നതിനിടയില്‍ സംഘം മൂന്ന് പവന്റെ സ്വര്‍ണാഭരണം കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു.
ജ്വല്ലറി ജീവനക്കാരന്റെ ബഹളംകേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ മോഷ്ടാക്കളെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. വാഹനത്തിലെത്തിയ മോഷ്ടാക്കള്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. ചന്തേര പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords : Cheruvathur, Jewellery, Robbery, Kanhangad, Kasaragod, Kerala, Gold, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.