ഇബ്രാഹിം ചെര്‍ക്കളയുടെ നോവല്‍ പ്രകാശനം ഒക്ടോബര്‍ 22ന് കാഞ്ഞങ്ങാട്ട്
Oct 18, 2011, 18:44 IST
Ibrahim Cherkala |
പുസ്തകപ്രകാശനം കണ്ണൂര്‍ സര്‍വ്വകലാശാല, യുനിവേഴ്സിറ്റി സെന്റര്‍ (നീലേശ്വരം) ഡീന്‍ എ.എം ശ്രീധരന്, എഴുത്തുകാരി സീതാദേവി കാരിയാട്ടിന് നല്കി നിര്‍വ്വഹിക്കും. പ്രശസ്ത നിരൂപകന് ഇ.പി. രാജഗോപാലന്‍ പുസ്തകാവലേകനം നടത്തും.
എ.എസ് മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് ടി. കെ. നാരായണന്, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന് മാണിക്കോത്ത്, എഴുത്തുകാരന് സുബൈദ നിലേശ്വരം, കാസര്‍കോട് പ്രസ് ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന് പുഷപഗിരി, പു.ക.സ. ജില്ലാ സെക്രട്ടറി രവീന്ദ്രന് കൊടക്കാട്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ് സംസ്കൃതി), എ. മണികണ്ഠന് (ഹരിതം ബുക്സ്) തുടങ്ങിയവര്‍ പ്രസംഗിക്കും.
Keywords: Kasaragod, Novel, Kanhangad, Press