ഇന്റര്‍വ്യു 12ന്; ഉദ്യോഗാര്‍ത്ഥികളെ അധികൃതര്‍ തലേന്നാള്‍ ഇന്റര്‍വ്യു നടത്തി
Apr 12, 2012, 11:03 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ലാബ്ടെക്നീഷ്യന്‍ ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 12ന് നടത്തുമെന്നറിയിച്ച അധികൃതര്‍ തലേന്നാള്‍ തന്നെ ഇന്റര്‍വ്യൂ നടത്തിയതായി പരാതി. പത്രങ്ങളില്‍ ഇന്റര്‍വ്യൂ 12ന് നടക്കുമെന്ന് അറിയിച്ച അധികൃതര്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തിയപ്പോഴാണ് തലേന്നാള്‍ തന്നെ ഇന്റര്‍വ്യൂ കഴിഞ്ഞതായി വ്യക്തമാക്കിയത്. ഇതുമൂലം വിദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ നിരവധി പേര് നിരാശരായി മടങ്ങി. അധികൃതരുടെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്വന്തക്കാരെ നിയമിക്കാന്‍ വേണ്ടിയാണ് അറിയിപ്പിന് മുമ്പ് തന്നെ ഇന്റര്‍വ്യൂ നടത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
Keywords: Interview, Kanhangad, Employees, Kasaragod