ഇന്ദിര വധം: ഭര്‍ത്താവിന്റെ റിമാന്റ് നീട്ടി
Mar 23, 2012, 16:42 IST
കാഞ്ഞങ്ങാട്: ഭാര്യ ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് കൊടവലം പടാങ്കോട്ടെ മുങ്ങത്ത് കൃഷ്ണന്റെ (42) റിമാന്റ് കോടതി നീട്ടി.
രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട കൃഷ്ണനെ റിമാന്റ് കാലാവധി കഴിഞ്ഞതോടെ വ്യാഴാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയില്‍ വീണ്ടും ഹാജരാക്കിയത്.
കൃഷ്ണന് പുറത്തിറങ്ങിയാല്‍ മറ്റുള്ളവരുടെ ജീവന് ഭീഷണിയാണെന്നും ഇന്ദിരാവധത്തെതുടര്ന്ന് കൃഷ്ണന്റെ ജീവനും ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. മാര്‍ച്ച് ഏഴിന് വൈകുന്നേരമാണ് മടിക്കൈ കാരാക്കോട് സ്വദേശിനിയായ ഇന്ദിരയെ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍കൂടിയായ ഭര്‍ത്താവ് കൃഷ്ണന് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഭാര്യയെയും കൂട്ടി വീടിന് സമീപത്തുള്ള കുന്നിന് മുകളിലേക്ക് വിറക് ശേഖരിക്കാന്‍ പോയതിനിടയിലാണ് കൃഷ്ണന് ഇന്ദിരയെ കൊലപ്പെടുത്തിയത്.

Keywords: kasaragod, Kanhangad, Murder-case, Remand,