ആള്‍ട്ടോ കാര്‍ 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ഗുരുതരം
Sep 22, 2015, 12:33 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 22/09/2015) ബേവിഞ്ച വളവില്‍ മാരുതി കാര്‍ 50 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
കാഞ്ഞങ്ങാട് പുഞ്ചാവിയിലെ അബൂബക്കര്‍ (60), പെരുമ്പട്ടയിലെ സെയ്ദ്(63), മകന് ഷാഫി (36), പുഞ്ചാവിയിലെ റഹിം (30), പെരുമ്പട്ടയിലെ ഹമീദ്(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അബൂബക്കറിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ കാസര്‍കോട്ടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഹമീദിന്റെ മകളുടെ വിവാഹ നിശ്ചയത്തിനായി കാഞ്ഞങ്ങാട്ടുനിന്നും സുള്ള്യയിലേക്ക് പോവുകയായിരുന്ന കെ എല്‍ 60 ജി 2614 നമ്പര്‍ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. റഹീമും ഹമീദും നിസ്സാര പരിക്കോടെയാണ് രക്ഷപ്പെട്ടത്.
അപകടവിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാര്വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Keywords: Accident, Bevinja, Injured, Car-Accident, Kasaragod, Kerala, Kanhangad, Accident: 4 injured