ആരാധനാലയത്തിന്റെ കമാനത്തിന് ചായം പൂശിയതിനെ ചൊല്ലി മഡിയനില്‍ സംഘര്‍ഷം
Jul 9, 2015, 11:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/07/2015) ആരാധനാലയത്തിന്റെ കമാനത്തിന് ചായം പൂശിയതിനെ ചൊല്ലി മഡിയനില്‍ സംഘര്‍ഷം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മഡിയനിലെ ഒരു ആരാധനാലയത്തിന്റെ കമാനത്തിന് പ്രത്യേക നിറത്തിലുള്ള ചായം പൂശിയതായി കണ്ടെത്തിയത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രശ്‌നസാധ്യത കണക്കിലെടുത്ത് മഡിയനില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. ഇപ്പോള്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മഡിയന്‍ പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമാനത്തിന് ചായം പൂശിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് മുമ്പും ഈ ആരാധനാലയത്തിന്റെ കമാനത്തിന് ചായം പൂശിയതായി കണ്ടെത്തിയിരുന്നു. അന്നും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
സൗഹാര്‍ദ്ദത്തോടെ കഴിയുന്ന രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇത്തരം ഗൂഡനീക്കങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് സംശയിക്കുന്നു. മഡിയനില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളും സാമുദായികഅസ്വാസ്ഥ്യങ്ങളും ഉണ്ടാക്കി മുതലെടുപ്പ് നടത്താന്‍ പ്രത്യേകം സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. നാട്ടുകാരുടേയും പോലീസിന്റേയും സമയോചിത ഇടപെടലാണ് പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്.
Keywords: Kasaragod, Kerala, Kanhangad, Attack, Police, Accuse, Case, Complaint, Clash, Arch spoiled.
Advertisement: