city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരാധനാലയ അക്രമം: 6 പേരെ ചോദ്യംചെയ്തു

അമ്പലത്തറ: ഇരിയയിലെ ആരാധനായത്തിന് നേരെ കഴിഞ്ഞദിവസം രാത്രിയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

പള്ളി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ആറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഇരിയ ജുമാമസ്ജിദിന്റെ പ്രധാന വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടന്ന സംഘം പള്ളിക്കകത്തുള്ള ആരാധന സാമഗ്രികള്‍ അടിച്ച് തകര്‍ത്തത്. പള്ളിയിലുണ്ടായിരുന്ന ക്ലോക്കും സംഘം നശിപ്പിച്ചിരുന്നു. ജമാഅത്ത് ഭാരവാഹികളുടെ പരാതിപ്രകാരം കണ്ടാലറിയാവുന്ന അഞ്ചംഗ സംഘത്തിനെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ആറുപേരെ ചോദ്യം ചെയ്തതോടെയാണ് പള്ളി ആക്രമണം നടത്തിയവരെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. സമാധാനാന്തരീക്ഷവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന ഇരിയയില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുന്നതിനുവേണ്ടിയാണ് പള്ളിക്കുനേരെ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

ഇരിയ ജുമാമസ്ജിദ് ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളൊക്കെയും അക്രമത്തെ അപലപിച്ചു. നാടിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്ന തരത്തില്‍ ചില ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യണമെന്ന് സിപിഐ ജില്ലാകൗണ്‍സില്‍ ആവശ്യപ്പെട്ടു ഇരിയയിലെ ആരാധനാലയത്തിന് നേരെ നടന്ന അക്രമം ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കാഞ്ഞങ്ങാട് നഗരത്തിന്റെ പരിസരത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം രാഷ്ട്രീയ - സാമൂഹ്യനേതാക്കളുടെ ശ്രമഫലമായി പരാജയപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പുതിയ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കം അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kanhangad, Ambalathara, Attack
 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia