ആദ്യ ഭാര്യയെ ഭര്‍ത്താവ് ബന്ധുക്കളോടൊപ്പം ചേര്‍ന്ന് മര്‍ദിച്ചു
Nov 23, 2012, 23:18 IST
കാഞ്ഞങ്ങാട്: മുംബൈയില്‍ നിന്നും പടന്നക്കാട്ടെ വീട്ടിലേക്ക് തന്നെ തേടിയെത്തിയ ആദ്യ ഭാര്യയെ ഭര്‍ത്താവ് ബന്ധുക്കളോടൊപ്പം ചേര്‍ന്ന് മര്‍ദിച്ചു. മുംബൈ സ്വദേശിനിയായ റുക്‌സാനയെ (37)യാണ് വെള്ളിയാഴ്ച രാവിലെ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ വെച്ച് റുക്‌സാനയെ മുഹമ്മദ് കുഞ്ഞി വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തില്‍ റഷീദ്, ഷഹാഫ്, നാസ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
റുക്‌സാനയുടെ മുംബൈയിലുള്ള സ്ഥലം വില്‍പന നടത്തി ലഭിച്ച ഒന്നര കോടി രൂപയുമായി നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് കുഞ്ഞി പിന്നെ മുംബൈയിലേക്ക് തിരിച്ച് പോകാതെ ഇവിടെ നിന്നും മറ്റൊരു യുവതിയെ വിവാഹം ചെയ്തു. വഞ്ചനക്കിരയായതായി ബോധ്യപ്പെട്ട റുക്‌സാന മക്കളെയും കൂട്ടി മുംബൈയില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിയ ശേഷം മുഹമ്മദ് കുഞ്ഞിയെ അന്വേഷിച്ച് പോവുകയായിരുന്നു.

എന്നാല്‍ വീട്ടില്‍ പ്രവേശിക്കാനനുവദിക്കാതെ മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളും റുക്‌സാനയെ മര്‍ദിച്ച് ഇറക്കി വിടുകയാണുണ്ടായത്. മുഹമ്മദ് കുഞ്ഞിക്കെതിരെ റുക്‌സാന ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. മുഹമ്മദ് കുഞ്ഞിക്ക് ഒന്നിലധികം പാസ്‌പോര്‍ട്ടുള്ളതായി റുക്‌സാനയുടെ പരാതിയില്‍ വ്യക്തമാക്കി.
Keywords: First wife, Attack, Mumbai, Padnakkad, Kanhangad, Kasaragod