അമ്പലത്തറയില്‍ വനത്തിലെ ചൂതാട്ടകേന്ദ്രം പോലീസ് തകര്‍ത്തു; 6 പേര്‍ അറസ്റ്റില്‍
Aug 16, 2015, 10:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/08/2015) അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശാസ്താംപാറ വനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന വന്‍ ചൂതാട്ട കേന്ദ്രം പോലീസ് തകര്‍ത്തു. പണം വെച്ച് ചൂതാട്ടം നടത്തുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ശാസ്താംപാറയിലും പരിസരങ്ങളിലുമായി താമസിക്കുന്ന ശ്രീജിത്ത്, അബ്ദുല്‍ അസീസ്, സുനില്‍ കുമാര്‍, രവി, പ്രഭാകരന്‍, രാജന്‍ എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാത്രി അമ്പലത്തറ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്താംപാറയിലെ ചൂതാട്ടകേന്ദ്രം വളഞ്ഞത്. പോലീസ് എത്തിയതോടെ ചീട്ടുകളി സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘത്തില്‍നിന്ന് 4,250 രൂപയും പോലീസ് പിടികൂടി.
ശാസ്താംപാറയിലെ വനഭാഗത്ത് ലക്ഷങ്ങള്‍ വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാപകല്‍ ഭേദമന്യേയാണ് ഇവിടെ ചൂതാട്ടം നടക്കുന്നത്. പലപ്പോഴും രാത്രി വൈകി വരെ ചീട്ടുകളി തുടരുന്നുണ്ട്. ദൂരപ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ചീട്ടുകളിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തിചേരുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kerala, Kasaragod, Ambalathara, Gambling, Police, arrest, Gambling: 5 arrested.
Advertisement: