അക്രമബാധിത പ്രദേശം ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് സന്ദര്‍ശിച്ചു
Oct 15, 2011, 19:21 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടും പരിസരത്തും അക്രമങ്ങള്‍ക്കിരയായ സ്ഥലങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ഡി.ജി.പി ജേക്കബ്ബ് പുന്നൂസിന്റെ നേതൃത്വത്തിലുളള ഉന്നത പോലീസ് സംഘം സന്ദര്‍ശിച്ചു. നിത്യാനന്ദ പോളിടെക്‌നിക്ക്, മുറിയനാവി, കല്ലൂരാവി, കോട്ടച്ചേരി യത്തീംഖാന, തെരുവത്ത് ക്ഷേത്രം, എ.കെ.ജി മന്ദിരം, തോയമ്മല്‍ പളളി, തുടങ്ങി മറ്റുവിവിധ സ്ഥലങ്ങള്‍ ഉന്നത പോലീസ് സംഘം സന്ദര്‍ശിച്ചു. ഡി ജി പി ക്ക് പുറമെ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഡി.ഐ.ജി.എസ് ശ്രീജിത്ത്, ജില്ലാ പോലീസ് സൂപ്രണ്ട് ശുശ്രുകന്‍, മറ്റു വിവിധ പോലീസ് ഉദേ്യാഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kanhangad, D.G.P Jacob Punnoose