city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സീറോ ലാന്‍ഡ്‌ലസ് പദ്ധതി: വില്ലേജ് ഓഫീസര്‍മാര്‍ ദുരിതത്തില്‍

Kerala, Government, Zero lands project, Kannur, District, Hosdurg, Kanhangad, Village officers, Tribulation, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: കേരളം ഭൂരഹിതരില്ലാത്ത ഒരു സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പേരില്‍ കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാരെ മേല്‍ ഉദ്യോഗസ്ഥന്മാര്‍ കഠിനമായി പീഡിപ്പിക്കുന്നതായി ആക്ഷേപം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ വില്ലേജിലും ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിനായി ഭൂമിയുടെ ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസര്‍മാരോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലാണ് ഈ ആവശ്യത്തിന് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുള്ളത് എന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ പദ്ധതി പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഈ ജില്ലകളില്‍ തന്നെയാണ്. ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി 2013 ആഗസ്റ്റ് 15ന് സംസ്ഥാനത്ത് ഒരു ലക്ഷം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി പതിച്ച് നല്‍കി പട്ടയം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, പതിച്ച് നല്‍കാനുള്ള ഭൂമി സംബന്ധിച്ച് വില്ലേജ് ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന കണക്കുകളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ല. ഭൂമിയില്‍ അളന്ന് നോക്കുമ്പോള്‍ ലഭിക്കുന്നതെന്ന യാഥാര്‍ഥ്യമാണ് ഇതിനായി നിയോഗിക്കപ്പെട്ട സര്‍വേയര്‍മാരുടെ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വില്ലേജ് റിക്കാര്‍ഡുകളിലെ കണക്കുകള്‍ വിശ്വസിച്ച് പതിച്ച് നല്‍കാനായി 500 ഏക്കറും അതില്‍ കൂടുതലും ഭൂമി ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത വില്ലേജ് ഓഫീസര്‍മാര്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സീറോ ലാന്‍ഡ്‌ലസ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ഇത് സര്‍ക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയാണെന്നും ഭൂമി കണ്ടെത്താനുള്ള ഉത്തരവാദിത്തം പൂര്‍ണമായും വില്ലേജ് ഓഫീസര്‍മാരുടേത് മാത്രമാണെന്നും ഇതിന് വീഴ്ച വന്നാല്‍ വില്ലേജ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുമെന്നുമുള്ള ഭീഷണിയോടെയാണ് ഇത് സംബന്ധിച്ച എല്ലാ യോഗങ്ങളും ഇപ്പോള്‍ അവസാനിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ തെറ്റുകാരെല്ലെന്നും വില്ലേജ് രേഖകളില്‍ കാണുന്ന കണക്കുകള്‍ അനുസരിച്ചുള്ള ഭൂമിയുടെ ലഭ്യത റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് വില്ലേജ് ഓഫീസര്‍മാര്‍ പരാതിപ്പെടുന്നത്. കഴിഞ്ഞ എത്രയോ ദശാബ്ദങ്ങളായി പല വില്ലേജുകളിലും പതിച്ച് നല്‍കിയതും കയ്യേറിയതുമായ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച കണക്കുകള്‍ കൃത്യമല്ലെന്നത് അധികൃതര്‍ തന്നെ സമ്മതിക്കുന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ ഭൂമിയുടെ ലഭ്യത സംബന്ധിച്ച് ഓരോ സര്‍വേ നമ്പറിലും മുന്‍കൂട്ടി സര്‍വേ നടത്തി കൃത്യമായി വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമായിരുന്നു ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കേണ്ടതെന്ന അഭിപ്രായമാണ് വില്ലേജ് ഓഫീസര്‍മാര്‍ പങ്കുവെക്കുന്നത്.

ഈ ഒരു യാഥാര്‍ഥ്യം റവന്യൂ മന്ത്രി അടക്കമുള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ക്ക് സംഭവിച്ച വീഴ്ച മറച്ചുവെക്കാനാണ് ഇപ്പോള്‍ വില്ലേജ് ഓഫീസര്‍മാരെ ബലിയാടാക്കാനുള്ള ശ്രമമെന്ന അഭിപ്രായം ശക്തമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ റവന്യൂ റിക്കവറി പ്രവര്‍ത്തനങ്ങളില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ വീര്‍പ്പ്മുട്ടുമ്പോള്‍ തന്നെയാണ് സീറോ ലാന്‍ഡ്‌ലസ് പദ്ധതിയുടെ പേരിലുള്ള ഭീഷണി. ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലും ഇല്ലാത്ത വിധം വില്ലേജ് ഓഫീസ് ജീവനക്കാര്‍ ജോലി ഭാരത്താല്‍ കഷ്ടപ്പെടുമ്പോഴും ഒരു സംഘടനയും ഇവരുടെ സഹായത്തിനെത്താത്തതില്‍ ഇവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

Keywords: Kerala, Government, Zero lands project, Kannur, District, Hosdurg, Kanhangad, Village officers, Tribulation, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia