ജില്ലാ ജയിലില്‍ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതികളുടെ അക്രമം; 7 പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
Mar 2, 2015, 13:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2015) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്റര്‍ ജീവനക്കാരന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനൂല്‍ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികള്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ അക്രമം നടത്തുകയും വാര്‍ഡന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഏഴ് പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ജയിലില്‍വെച്ച് പ്രതികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ട് ജയില്‍വാര്‍ഡന്‍ തടഞ്ഞപ്പോഴായിരുന്നു പ്രതികള്‍ അക്രമം നടത്തിയത്. ജയില്‍വാര്‍ഡനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മേശയും കസേരയും മറ്റുഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്നുമാണ് പരാതി. പ്രതികള്‍ ജയില്‍ വാര്‍ഡന്റെ ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ജയില്‍ അധികൃതരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികള്‍ക്ക് ജയിലില്‍ എങ്ങനെ സിഗരറ്റ് ലഭിച്ചു എന്നതിനെകുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിലെ മതിലിന് പുറത്തുവെച്ച് സിഗരറ്റും മറ്റും അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതായി നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. പ്രതികളെ കാണാന്‍ എത്തുന്നവര്‍ വഴിയും രഹസ്യമായി സിഗരറ്റും മറ്റും കൈമാറുന്നതായി ആരോപണം ഉയരുന്നുണ്ട്.

Keywords: Kanhangad, District Jail, Murder-case, Accuse, Attack, Case, Kasaragod, Kerala, Central Jail, Cigarette, Zainul Abid murder case accused shifted to Kannur Central Jail.
Advertisement:
Advertisement: