യുവതിയുടെ മരണം: കാമുകന്റെ ജാമ്യാപേക്ഷ തള്ളി
Jun 4, 2012, 13:59 IST
ഹൊസ്ദുര്‍ഗ്: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ കയനിയില്‍ റീജ (25) ആത്മഹത്യചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന കാമുകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓട്ടോ ഡ്രൈവറായ കരിന്തളം അണ്ടോളിലെ എ വി അഭിലാഷിന്റെ (25) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്. കഴിഞ്ഞ ദിവസമാണ് അഭിലാഷ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു. അതിനിടെ റീജയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള നാല് സാക്ഷികളുടെ രഹസ്യമൊഴി കോടതി ശേഖരിച്ചു.
കരിന്തളം കയനിയിലെ സുരേഷ് (29), കയനിയിലെ മനോഹരന്‍ (35), കൊണ്ടോട്ടിയിലെ സജിത്ത്കുമാര്‍ (25), സുജിത്ത് (27) എന്നിവരുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശേഖരിച്ചത്. 2012 ഫെബ്രുവരി 26 ന് വൈകുന്നേരമാണ് കരിന്തളം പാല്‍സൊസൈറ്റി ജീവനക്കാരിയായ റീജയെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരന്‍ സുരേഷ് നല്‍കിയ പരാതിയെതുടര്‍ന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് റീജ ഓട്ടോ ഡ്രൈവര്‍ അഭിലാഷുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും അഭിലാഷ് പിന്‍മാറിയതില്‍ മനംനൊന്താണ് റീജ ആത്മഹത്യചെയ്തതെന്നും കണ്ടെത്തി. ഇതെതുടര്‍ന്ന് അഭിലാഷിനെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് പോലീസ് കേസെടുക്കുകയായിരുന്നു. റീജയുടെ ആത്മഹത്യ സംബന്ധിച്ച് ഉന്നത പോലീസ് അധികാരിക ള്‍ക്കും പരാതിനല്‍കിയിരുന്നു.