നീലേശ്വരത്ത് യുവാവിന് കുത്തേറ്റ്; വീട് തകര്‍ത്തു
Sep 14, 2012, 15:50 IST
നീലേശ്വരം: നീലേശ്വരത്ത് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായി വീട് അടിച്ചു തകര്‍ത്തു. നീലേശ്വരം കോട്ടപ്പുറത്തെ റംഷീദിനാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ നീലേശ്വരം കരുവാച്ചേരിയിലെ ജയരാജനെതിരെ പോലീസ് കേസെടുത്തു.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ജയരാജന്‍ റംഷീദിനെ കുത്തി പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ റംഷീദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് ജയരാജന്റെ സുഹൃത്ത് രാജേഷിന്റെ നീലേശ്വരം തെരുവത്തെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തത്.
ഇതുസംബന്ധിച്ച് രാജേഷിന്റെ മാതാവ് വസന്ത പോലീസില്‍ പരാതി നല്‍കി. റംഷീദിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവവും രാജേഷിന്റെ വീട് തകര്‍ത്ത സംഭവവും നീലേശ്വരത്ത് സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്.
Keywords: Youth, Stabbed, House, Attack Nileshwaram, Kasaragod