പതിനൊന്നുകാരനെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍
Jan 15, 2013, 16:42 IST
കാഞ്ഞങ്ങാട്: പതിനൊന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. നീലേശ്വരം പഴനെല്ലിയിലെ അശോകനെ (27) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയതത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പഴനെല്ലിയിലെ ക്ലബ്ബ് ആഘോഷത്തിനിടയില്‍ കുട്ടിയെ അശോകന്‍ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ അശോകന്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം കേസെടുത്ത പോലീസ് അശോകനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Boy, Sexual abuse, Youth, Remanded, Kanhangad, Kasaragod, Kerala, Malayalam news