യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Apr 13, 2012, 11:30 IST
വെള്ളരിക്കുണ്ട് : ഭാര്യാവീട്ടില്‍ പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മാലോം വള്ളിക്കടവിലെ മോളി വിശ്വനാഥന്റെ മകനും കൂലിതൊഴിലാളിയുമായ ബിജുവിനെയാണ് (34) കാണാതായത്. ഏപ്രില്‍ 10ന് പെരിയങ്ങാനത്തെ ഭാര്യാവീട്ടില്‍ പോകുന്നതിനാണ് ബിജു വള്ളിക്കടവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ബിജുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പെരിയങ്ങാനത്തെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ബിജു അവിടെ എത്തിയിരുന്നുവെന്നും ഉച്ചയോടെ ഇറങ്ങിയ ശേഷം തിരിച്ചുവന്നില്ലെന്നും മറുപടി ലഭിച്ചു. മോളിയുടെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, Kanhangad, Youth, Missing, Vellarikundu