city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് യൂത്ത് ലീഗ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/02/2015) അതിഞ്ഞാല്‍ സ്വദേശിയും കാഞ്ഞങ്ങാട് അമൃത കോളജ് വിദ്യാര്‍ത്ഥിയുമായ അഷ്‌ക്കറിന്റെ മരണത്തില്‍ ഉള്ള ദുരൂഹത നീക്കണമെന്ന് മണ്ഡലം മുസ്‌ലീം യൂത്ത് ലീഗ് കമ്മിറ്റി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ വെച്ച് ഫെബ്രുവരി 14ന് ശനിയാഴ്ച രാത്രി ട്രെയിനിടിച്ച് അഷ്‌ക്കര്‍ മരണപ്പെട്ടതായാണ് പറയപ്പെട്ടിരുന്നത്.

മരണസമയത്ത് ആരാണ് അഷ്‌ക്കറിന്റെ കൂടെ ഉണ്ടായത് എന്നും ആ സമയത്ത് അഷ്‌ക്കര്‍ എന്തിനാണ് റെയില്‍ പാളത്തില്‍ എത്തിയത് എന്നും വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ദുരൂഹത അടിസ്ഥാന പരമായതിനാല്‍ ഈ ദുരൂഹത നീക്കാന്‍ മതിയായ അന്വേഷണം നടത്തി വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്ന് കമ്മിറ്റി മന്ത്രിയോട് ആവശ്യപ്പെട്ടു.
അഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് യൂത്ത് ലീഗ്

സമീപകാലത്ത് കാഞ്ഞങ്ങാടും പരിസര പ്രദേശത്തും നടന്നു കൊണ്ടിരിക്കുന്ന യുവാക്കളുടെ ദുരൂഹ മരണത്തിന് പിന്നില്‍ വിവിധ മാഫിയകളുടെ പങ്ക് ഉണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുകയും അത്തരം മാഫികള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഉപയുക്തമാകും വിധത്തില്‍ നടപടി സ്വീകരിക്കുമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ ഹക്കീം മീനാപ്പീസ്, ഷംസുദ്ധീന്‍ കൊളവയല്‍, നാസര്‍ കള്ളാര്‍, മുത്തലിബ് കുളിയങ്കാല്‍, ഹാരിസ് ബാല നഗര്‍, അബ്ദുള്ളപടന്നക്കാട്, റിയാസ് അതിഞ്ഞാല്‍, ഫൈസല്‍ ചിത്താരി, ബദറുദ്ധീന്‍ വടകര മുക്ക്, ഹാരിസ് പനത്തടി എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kanhangad, Kerala, Death, Student, Youth League,  Ashkar.  

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia