ട്രെയിനിടിച്ച് യുവാവിന് ഗുരുതരം
Oct 28, 2012, 14:20 IST
കാഞ്ഞങ്ങാട്: ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ അജ്ഞാത യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്. നീല ജീന്‍സ് പാന്റ്സും, ചന്ദന നിറത്തിലുള്ള ടീഷര്‍ട്ടുമാണ് യുവാവിന്റെ വേഷം. ട്രാക്കില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുകയായിരുന്ന യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Keywords: Train, Hits, Youth, Critical, Injured, Kanhangad, Kasaragod, Kerala, Malayalam news