city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.വി ജയരാജന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

പടന്ന: (www.kasargodvartha.com 04/05/2015) സി.പി.എം നേതാവ് എം.വി ജയരാജന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവിലാ കടപ്പുറത്തെ രാകേഷ് എന്നയാളെയാണ് ചന്തേര പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ കെ. രവീന്ദ്രനും സംഘവും പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം മാവിലാ കടപ്പുറം പന്ത്രണ്ടില്‍ എ.കെ.ജി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

എം.വി ജയരാജന്‍ സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേജിലേക്ക് കയറിയ രാകേഷ് ബഹളം വെച്ച് തടസപ്പെടുത്താന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അഡീഷണല്‍ എസ്.ഐ കെ. രവീന്ദ്രനും സംഘത്തിനും നേരെയും പരാക്രമമുണ്ടായി. പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഇയാളെ പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.വി ജയരാജന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

Keywords : Kasaragod, Kerala, CPM, Leader, Kanhangad, Programme, Youth, Police, Custody, Padanna.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia