യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Aug 14, 2012, 23:49 IST
കാഞ്ഞങ്ങാട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കോത്ത് കാരക്കുഴി സ്വദേശിയായ രാജേഷി (32) നെയാണ് തിങ്കളാഴ്ച വൈകുന്നേരം അലാമിപ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരക്കുഴിയിലെ കരുണാകരന്‍-കല്യാണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: രതീഷ്, രജനീഷ്, ലതിക.
കുറച്ചു കാലമായി അലാമിപ്പള്ളിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന രാജേഷിന്റെ ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി രാജേഷ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സാമ്പത്തികമായ ചില പ്രശ്‌നങ്ങള്‍ രാജേഷിനെ അലയിട്ടിരുന്നതായാണ് സൂചന. ആത്മഹത്യക്ക് കാരണം ഇതാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

Keywords: Hang dead, Youth, Quarters, Alamipally, Kanhangad, Kasaragod