പിറന്നാള്‍ തലേന്ന് യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍
Mar 11, 2015, 14:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2015) പിറന്നാള്‍ തലേന്ന് യുവാവിനെ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗറിലെ എച്ച്.കെ നീലാധരന്റെ മകന്‍ സന്ദീപിനെ (30) യാണ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാണിക്കോത്തെ സ്വകാര്യ ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് നഗരസഭ ശുചീകരണ തൊഴിലാളിയായ സന്ദീപ് ഇടക്കിടെ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ദീപിനെ ചൊവ്വാഴ്ച വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടിലെത്തി മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഴക്കുംകര മണലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു സന്ദീപ്. ബുധനാഴ്ചയായിരുന്നു സന്ദീപിന്റെ 30-ാം പിറന്നാള്‍. നേരത്തെ ഷാര്‍ജയില്‍ അലുമീനിയം - ഗ്ലാസ് ഫാബ്രിക്കേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജനുവരി ഒമ്പതിനാണ് നാട്ടിലെത്തിയത്. പിന്നീട് മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാതാവ്: ഗിരിജ. സഹോദരങ്ങള്‍: സന്ദേശ് (ഗള്‍ഫ്), സംഗീത.

Keywords : Kanhangad, Kasaragod, Kerala, Youth, Death, Obituary, Suicide.