വീടുവിട്ട യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Feb 20, 2012, 16:25 IST
കാഞ്ഞങ്ങാട്: വീടുവിട്ട യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കി ഹൗസില്‍ കുഞ്ഞാമദിന്റെ മകന്‍ ബഷീറി(40)നെയാണ് തിങ്കളാഴ്ച രാവിലെ മാണിക്കോത്ത് റെയില്‍പാളത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഷീര്‍ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
ബഷീര്‍ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ട ബഷീറിനെ വീട്ടുകാര്‍ അന്വേഷിച്ച് വരുന്നതിനിടെയാണ് യുവാവ് തീവണ്ടി തട്ടി മരിച്ച വിവരമറിഞ്ഞത്. ഈയിടെ കുട്ടിയെയും കൊണ്ട് മാണിക്കോത്ത് റെയില്‍പാളത്തിന് സമീപമെത്തിയ ബഷീര്‍ തീവണ്ടിക്ക് ചാടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ബഷീര്‍ നിരവധി തവണ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു.ഭാര്യയും മക്കളുമുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Youth, Found dead, Railtrack, Manikoth, Kanhangad, Kasaragod