അജ്ഞാത വാനിടിച്ച് യുവാവ് മരിച്ചു
Aug 29, 2014, 22:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2014) കാല്‍നട യാത്രക്കാരനായ ചുമട്ടുതൊഴിലാളി അജ്ഞാത വാനിടിച്ചു മരിച്ചു. കാഞ്ഞങ്ങാട് മുത്തപ്പനാര്‍കാവിലെ മധു(45) ആണു മരിച്ചത്.
ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകവെയാണ് അപകടം. പുതിയകോട്ടയിലെ ബിഎംഎസ് ചുമട്ടുതൊഴിലാളിയാണ്. വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. അപകടംവരുത്തിയ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
ഭാര്യ: രാധ. മക്കള്‍: മേഘ, നിതിന്‍.
Keywords : Kanhangad, Death, Obituary, BMS, Worker, Muthappanarkaav, Madhu, Pickup van.