ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; വ്യാപകമായ നാശം
May 12, 2012, 15:09 IST
Ramesh |
കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ സുധീഷ്, രാജേഷ്, നാരായണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രമേശന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ മിന്നലേറ്റ് തെറിച്ചുവീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോണ്‍ക്രീറ്റ് തൊഴിലാളിയായ രമേശന് അവിവാഹിതനാണ്. സഹോദരങ്ങള്‍: വിജയന്, രതീഷ്.
അതിനിടെ പെരുമ്പളയില്‍ ഇടിമിന്നലില്‍ രണ്ട് വീടുകളും കാറ്റിലും മഴയിലും മരങ്ങള്‍ വീണ് മറ്റൊരു വീടും തകര്‍ന്നു. ബേനൂര്‍ വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ കാര്‍ത്ത്യായനിയുടെ വീടിന്റെ ചിമ്മിനിയാണ് ഇടിമിന്നലില്‍ തകര്‍ന്നത്. ചുമര് വിണ്ടുകീറിയ നിലയിലാണ്. വയറിങ്ങിനും കേടുപാട് സംഭവിച്ചു.
പെരുമ്പള കണിയാലത്തെ കമിനിയുടെ വീട്ടിലും കനത്ത നഷ്ടമുണ്ടായി. വീടിന്റെ ചുമര് വിണ്ടുകീറി. വീട്ടിലുണ്ടായവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബേനൂരിലെ മൊയ്തുവിന്റെ വീടിനുമേല്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു. ചേരൂരില് ഇടിയിലും മിന്നലിലും രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ട്. ഈ ഭാഗങ്ങളില്‍ നിരവധി വീടുകളിലും നാശനഷ്ടമുണ്ടായി. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ അബ്ദുല്ലയുടെ വീടിനും ഇടിമിന്നലില്‍ കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായത്.
Keywords: Periya, Youth, Obituary, Kanhangad