യുവാവ് കുഴഞ്ഞ് വീണു
Feb 9, 2012, 15:56 IST
കാഞ്ഞങ്ങാട് : ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ യുവാവ് കാഞ്ഞങ്ങാട് നഗരത്തിലൂടെ നടന്നുപോകുന്നതിനിടെ ഡി വൈഡറില്‍ കുഴഞ്ഞ് വീണു.
മലപ്പുറം സ്വദേശിയായ സഹദാണ് (35) ബുധാനാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഡിവൈഡറില്‍ അപസ്മാര ബാധയെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. സഹദിനെ ഓട്ടോ ഡ്രൈവര്‍മാരും ഹോം ഗാര്‍ഡും ചേര്‍ന്ന് വീണ്ടും ജില്ലാശുപത്രിയിലെത്തിച്ചു. സഹദ് നേരത്തെ ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ ഡോക്ടറെയും ജീവനക്കാരെയും അറിയിക്കാതെ സഹദ് ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. മലപ്പുറത്ത് നിന്നും നാട് വിട്ട ശേഷം സഹദ് പല ആശുപത്രികളിലും അപസ്മാരത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നു. സഹദിന് മാനസിക അസ്വാസ്ഥ്യമുള്ളതായി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Keywords: kasaragod, Kanhangad, Obituary, youth