മത്സ്യബന്ധനത്തിനിടെ തിരമാലയില്‍ നിന്നും ഉയര്‍ന്നുവന്ന മരത്തടി തലയില്‍ പതിച്ച് യുവാവ് മരിച്ചു
Jun 21, 2015, 21:04 IST
നീലേശ്വരം: (www.kasargodvartha.com 21/06/2015) കരയില്‍ നിന്നും കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലയിലൂടെ ഉയര്‍ന്നുവന്ന മരത്തടി തലയില്‍ പതിച്ച് യുവാവ് മരിച്ചു. നീലേശ്വരം തൈക്കടപ്പുറം സുനാമി കോളനിയിലെ നന്ദനന്‍ - മുല്ല ദമ്പതികളുടെ മകന് നിഖില്‍ (23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം തൈക്കടപ്പുറത്താണ് സംഭവം. നിഖില്‍ തൈക്കടപ്പുറത്ത് കരയില്‍ നിന്നും കടലിലേക്ക് വലയെറിഞ്ഞ് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരമാലയിലൂടെ ഉയര്‍ന്നുവന്ന മരത്തടി തലയില്‍ പതിക്കുകയായിരുന്നു. ബോധമറ്റു വീണ നിഖിലിനെ ഉടന്‍ തന്നെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിമ്മി ഏക സഹോദരിയാണ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords : Nileshwaram, Death, Obituary, Kanhangad, Fishermen, Hospital, Police, Nikhil.