ചാടിക്കയറുന്നതിനിടെ ട്രെയിനിന് ഇടയില്‍ പെട്ട് യുവാവ് മരിച്ചു
Mar 31, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/03/2015) ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവ് അതേ ട്രെയിന്‍ കയറി മരിച്ചു. യശ്വന്ത് പൂരിലേക്ക് പോകുന്ന സ്‌പെഷ്യല്‍ ട്രെയിനിലെ യാത്രക്കാരനായ മൈസൂര്‍ തുംകൂര്‍ സ്വദേശി നഞ്ജുണ്ട ഗൗഡ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.15 മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
ട്രെയിന്‍ കാഞ്ഞങ്ങാട്ട് സ്‌റ്റേഷന്‍ വിട്ട ഉടനെ യുവാവിന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പ്ലാറ്റ് ഫോമിലേക്ക് തെറിച്ച് വീണിരുന്നു. ഇത് എടുക്കാന്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയ യുവാവ് ട്രെയിനിന്റെ വേഗത കൂടിയതിനെ തുടര്‍ന്ന് ട്രെയിനിലേക്ക് പെട്ടെന്ന് തിരിച്ചുകയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു.
ഏകദേശം അരമണിക്കൂറോളം റെയില്‍വെ ട്രാക്കില്‍ കിടന്ന മൃതദേഹം പോലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഞ്ജുണ്ട ഗൗഡയുടെ ബന്ധുക്കള്‍ ദുരന്ത വിവരമറിഞ്ഞ് ചൊവ്വാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ടെത്തി.

Keywords : Kanhangad, Youth, Death, Obituary, Train, Kasaragod, Nanjuda Gauda.