യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Feb 14, 2013, 18:13 IST
കാഞ്ഞങ്ങാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. അട്ടക്കണ്ടത്തെ കെ. രവി എന്ന കൃഷ്ണന്റെയും പരേതയായ സരോജനിയുടെയും മകന്‍ രതീഷാണ് (22) മരണപ്പെട്ടത്. രതീഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന രതീഷിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ വീട്ടുകാര്‍ രതീഷിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി വരാന്തയില്‍ തളര്‍ന്നുവീഴുകയാണുണ്ടായത്. തുടര്‍ന്ന് രതീഷ് രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: വിദ്യ, രഞ്ജിനി.

Keywords: Youth, Obituary, Heart disease, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Youth dies after cardiac arrest