തിരഞ്ഞെടുപ്പിന്റെ മറവില്‍ ജില്ല മുഴുവന്‍ എ-ഐ ഗ്രൂപ്പ് രഹസ്യ യോഗങ്ങള്‍
Nov 16, 2012, 19:29 IST
കാഞ്ഞങ്ങാട്: ജനുവരിയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റെ മറവില്‍ മൂത്ത കോണ്‍ഗ്രസുകാര്‍ പരക്കെ ചേരി തിരിയുന്നു. ജില്ല മുഴുവന്‍ എ-ഐ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി.
യൂത്ത് കോണ്‍ഗ്രസ് പിടിക്കാനെന്ന പേരില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗം മുന്‍ നഗരസഭ ചെയര്മാന് വി. ഗോപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പുതിയകോട്ടയിലെ സ്വകാര്യ ഹോട്ടല്‍ ഹാളില്‍ ചേര്‍ന്നപ്പോള്‍ എ ഗ്രൂപ്പിന്റെ കാഞ്ഞങ്ങാട്ട് തല നേതൃയോഗം വെള്ളിയാഴ്ച രാവിലെ പുതിയകോട്ട ഗവ. റസ്റ്റ് ഹൗസില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹക്കിം കുന്നില്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തിനെത്തി.
യൂത്ത് കോണ്‍ഗ്രസിന് രാജ്യത്ത് പുതുജീവന്‍ നല്കാന് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇത് രണ്ടാം തവണയാണ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1994 ഒക്ടോബര്‍ 25 ന് മുമ്പ് ജനിച്ച് 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കുക. 1978 ഏപ്രില്‍ 29ന് ശേഷം ജനിച്ചവര്‍ക്ക് മാത്രമേ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയൂ. ഈ മാസം 25 ന് മുമ്പ് അംഗത്വ വിതരണം പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനമുള്ളത്. അതുകൊണ്ട് തന്നെ പരമാവധി അംഗങ്ങളെ ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പിടിക്കാനുള്ള നീക്കമാണ് എ-ഐ വിഭാഗങ്ങള്‍ നടത്തുന്നത്. അംഗത്വ വിതരണം പൂര്‍ത്തിയായ ശേഷം സൂക്ഷ്മ പരിശോധന നടത്തി വോട്ടര്‍ ലിസ്റ്റ് പ്രഖ്യാപിക്കും. ലിസ്റ്റ് പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാനും പിന്നീട് ഒരാഴ്ച സമയമുണ്ടാകും.
അതിനുശേഷം 2013 ജനുവരിയില്‍ ബൂത്ത്-പഞ്ചായത്ത് തല തിരഞ്ഞെടുപ്പുകള്‍ നടക്കും. യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വവമെടുത്ത പ്രൈമറി അംഗങ്ങള്‍ക്കാണ് ബൂത്ത്-പഞ്ചായത്ത് തല വോട്ടവകാശം. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് നിയോജക മണ്ഡലം-പാര്‍ലിമെന്റ് മണ്ഡലം-സംസ്ഥാന തല മത്സരത്തില്‍ വോട്ടവകാശം ലഭിക്കുക.
സംസ്ഥാനത്ത് 20 പാര്‍ലിമെന്റ് മണ്ഡലങ്ങളും 140 നിയോജക മണ്ഡലങ്ങളും 1224 പഞ്ചായത്ത് മണ്ഡലം കമ്മിറ്റികളുമാണ് നിലവിലുള്ളത്. 20 പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ 12 എണ്ണവും, 140 നിയോജക മണ്ഡലങ്ങളില്‍ 91 എണ്ണവും നിലവില്‍ എ പക്ഷത്തിന്റെ കൂടെയാണ്. ഇതേസമയം എ ഗ്രൂപ്പ് നേതാവായ വി ടി ബല്‍റാം എംഎല്‍എ അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പിടിക്കാനുള്ള ശ്രമം വിശാല ഐ ഗ്രൂപ്പും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ നിലവിലുള്ള പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഇത്തവണ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. പാര്‍ലിമെന്റ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവിലുള്ള ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വല്‍, മുന്‍ കെഎസ്യു ജില്ലാ പ്രസിഡണ്ട് വി ഗോപകുമാര്‍ എന്നിവരെയാണ് എ വിഭാഗം പരിഗണിക്കുന്നത്.
നിലവില്‍ ജില്ലാ സെക്രട്ടറിയായ മനാഫ് നുള്ളിപ്പാടി, ഉദുമ മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് മാടാക്കല്‍ എന്നിവരിലൊരാളെ രംഗത്തിറക്കാനാണ് വിശാല ഐ നീക്കം. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് ജലീല്‍ കാര്‍ത്തികയാണ് ഐ ഗ്രൂപ്പിന്റെ പ്രഥമ പരിഗണനയിലുള്ളത്. മരക്കാപ്പിലെ ഒ വി രാജേഷിനെയാണ് എ ഗ്രൂപ്പ് രംഗത്തിറക്കുന്നത്. അംഗത്വ വിതരണം അവസാനഘട്ടത്തിലായതോടെ യൂത്ത് കോണ്‍ഗ്രസ് പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കച്ചകെട്ടി ഇറങ്ങിയ കാഴ്ചയാണ് ജില്ലയിലെങ്ങും.

Keywords: Kanhangad, Youth-congress, Election, Kasaragod, Kerala, Malayalam News, Group