പോലീസിന്റെ ലാത്തിയടിയേറ്റ് യുവാവിന് പരിക്ക്
Apr 9, 2012, 13:00 IST
വെള്ളരിക്കുണ്ട്:തലക്ക് പോലീസിന്റെ ലാത്തിയടിയേറ്റ യുവാവിന് സാരമായി പരിക്ക്.
ബളാല്‍ കല്ലംചിറയിലെ നാര്‍ക്കളന്റെമകന്‍ കുഞ്ഞിക്കണ്ണനാണ് (43) ലാത്തിയടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ബളാല്‍ അരീക്കരയിലാണ് സംഭവം. കുഞ്ഞിക്കണ്ണന്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തുകയും കേസെടുക്കാതിരിക്കണമെങ്കില്‍ 3000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു.
ഇതേചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കുഞ്ഞിക്കണ്ണനെ പോലീസുകാര്‍ ലാത്തി കൊണ്ട് അടിച്ചുവെന്നാണ് പരാതി. തലക്ക് പരിക്കേറ്റ കുഞ്ഞിക്കണ്ണനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kanhangad, Vellarikundu, Attack, Police