ഭാര്യയുമായി വീട് വീട്ട കാമുകനെ ഭര്‍ത്താവ് മര്‍ദ്ദിച്ചു
Dec 15, 2011, 16:18 IST
കാഞ്ഞങ്ങാട് : ഭാര്യയുമായി വീട് വീട്ട കാമുകനെ ഭര്‍ത്താവ് മര്‍ദ്ദിച്ചു. പരപ്പ പുലിയം കുളത്തെ കുഞ്ഞിപ്പാലയുടെ മകനും കൂലിതൊഴിലാളിയുമായ രവിക്കാണ് (28) മര്‍ദ്ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ബന്ധുവായ കൃഷ്ണന്റെ വീടിനടു ത്ത് നില്‍ക്കുകയായിരുന്ന രവിയെ കാമുകിയുടെ ഭര്‍ത്താവ് രമേശന്‍ വളഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രമേശന്റെ ഭാര്യ ബിന്ദുവിനെയും കൂട്ടി രവി ഒളിച്ചോടിയത്. ബുധനാഴ്ച വൈകിട്ട് രവി ബന്ധുവായ കൃഷ്ണനെ കാണാന്‍ എത്തിയ വിവരമറിഞ്ഞ് അവിടെയെത്തിയ രമേശന്‍ രവിയെ മര്‍ദ്ദിക്കുകയായിരുന്നു. 9 വര്‍ഷം മുമ്പാണ് രമേശന്‍ ബിന്ദുവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്.
Keywords: Kasaragod, Kanhangad, Attack, Youth, husband,