മദ്യലഹരിയില്‍ വീണ യുവാവിന്റെ മൂക്കിന്റെ പാലം ചവിട്ടിതകര്‍ത്തു
Mar 28, 2012, 13:30 IST
കാഞ്ഞങ്ങാട് : ബീവറേജ് മദ്യശാലക്ക് സമീപം മദ്യലഹരിയില്‍ തലകറങ്ങി ഇരിക്കുകയായിരുന്ന യുവാവിന്റെ മൂക്കിന്റെ പാലം ഓട്ടോയിലെത്തിയ അജ്ഞാതന്‍ ചവിട്ടിത്തകര്‍ത്തു.
മുക്കൂട് കാരക്കുന്നിലെ ബാലന്റെ(40) മൂക്കിന്റെ പാലമാണ് ചവിട്ടിയൊടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പുതിയകോട്ടയിലെ ബീവറേജ് മദ്യശാലക്ക് സമീപം എഴുന്നേല്‍ക്കാനാകാതെ മദ്യലഹരിയില്‍ തല കറങ്ങി ഇരിക്കുകയായിരുന്നു ബാലന്‍. ഈ സമയം അതുവഴി ഓട്ടോയില്‍ വന്നയാള്‍ വാഹനത്തിനകത്ത് ഇരുന്നുകൊണ്ട് തന്നെ ബാലന്റെ മുഖത്തേക്ക് ആഞ്ഞ് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ബാലന്‍ തറയിലേക്ക് മൂക്കുകുത്തി വീഴുകയും ചെയ്തു. ഇതിനിടയില്‍ അജ്ഞാതന്‍ ഓട്ടോയില്‍ തന്നെ കടന്നുകളയുകയും ചെയ്തു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാലനെ ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: kasaragod, Kanhangad, Attack, Injured