യുവാവിന്റെ തലയ്ക്കടിച്ച് പണവും മൊബൈലും കവര്‍ന്നു
Jun 22, 2012, 11:53 IST
കാഞ്ഞങ്ങാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന്റെ തലയ്ക്കടിച്ചു. കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ കൊവ്വല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ ജിജേഷി(23)നാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് തലയ്ക്കടിയേറ്റത്. പരിക്കേറ്റ യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലികഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങിയ ജിജേഷിനെ കാഞ്ഞങ്ങാട് മണലിലെ റജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം തടഞ്ഞു നിര്‍ത്തി തലയ്ക്കടിച്ച് വീഴ്ത്തി നാലായിരം രൂപയുടെ മൊബൈലും, 2500 രൂപ കവരുകയുമായിരുന്നുവെന്ന് ജിജേഷ് പറഞ്ഞു.
Keywords: Youth, Attack, Kanhangad, Kasaragod