അനുജന്റെ മദ്യപാനത്തെ ചോദ്യംചെയ്ത ജ്യേഷ്ഠന് മര്‍ദ്ദനം
May 28, 2012, 13:00 IST
ബേക്കല്‍: അനുജന്റെ മദ്യപാനത്തെ ചോദ്യംചെയ്ത ജ്യേഷ്ഠന് അടിയേറ്റു. പള്ളിക്കര കോട്ടക്കുന്നിലെ കൃഷ്ണന്റെ മകന്‍ രമേശനാണ് (32) മര്‍ദ്ദനമേറ്റത്.
ഞായറാഴ്ച വൈകുന്നേരം അനുജന്‍ സതീശനാണ് മദ്യലഹരിയില്‍ തന്നെ മര്‍ദ്ദിച്ചതെന്ന് രമേശന്‍ പരാതിപ്പെട്ടു. നിരന്തരം മദ്യപിക്കുന്നത് അവസാനിപ്പിക്കണമെന്ന രമേശന്റെ ഉപദേശത്തില്‍ പ്രകോപിതനായാണ് സതീശന്‍ അക്രമം നടത്തിയത്. രമേശനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: kasaragod, Kanhangad, Youth, Attack, Liquor, Bekal