കരാട്ടെക്കാരന്റെ മര്‍ദ്ദനത്തില്‍ യുവാവിന്റെ പല്ലിളകി
Jul 3, 2012, 18:19 IST
കാഞ്ഞങ്ങാട്: കരാട്ടെക്കാരന്റെ മര്‍ദ്ദനത്തില്‍ യുവാവിന്റെ പല്ലിളകി തെറിച്ചു. ടാപ്പിംഗ് തൊഴിലാളിയയായ യുവാവിന്റെ പല്ലാണ് കരാട്ടെക്കാരന്‍ അടിച്ചു പൊഴിച്ചത്.
കുന്നുംകൈ ഉച്ചാട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ സുധാകരന്റെ(44) രണ്ടു പല്ലുകളാണ് കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരന്‍ ചാണകപ്പാറയിലെ അനീഷ് അടിച്ചു കൊഴിച്ചത്.
തിങ്കളാഴ്ച രാത്രി കടയില്‍നില്‍ക്കുകയായിരുന്ന സുധാകരനെ അനീഷ് ആക്രമിക്കുകയായിരുന്നു. മുഖത്തടിയേറ്റ് രണ്ട് പല്ലുകള്‍ അപ്പോള്‍ തന്നെ പുറത്തേക്ക് തെറിച്ചു പോയി. മറ്റ് മൂന്നുപല്ലുകള്‍ക്ക് ഇളക്കവും തട്ടിയിട്ടുണ്ട്.
സുധാകരനെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. അനീഷിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.

Keywords: Kanhangad, Kasaragod, Attack.