യുവാവിന്റെ മൂക്ക് കടിച്ചുപറിച്ചു
Mar 5, 2012, 15:56 IST
കാഞ്ഞങ്ങാട് : ചെങ്കല്‍ തൊഴിലാളിയുടെ മൂക്ക് കടിച്ചുപറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പുല്ലൂര്‍ തൊടുപ്പനത്തെ കൃഷ്ണന്റെ മകന്‍ ബാലകൃഷ്ണന്റെ(33)മൂക്കാണ് കടിച്ചുപറിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ച മണിക്കാണ് സംഭവം.പെരിയ മുത്തനടുക്കത്തെ മാധവനാണ് തന്റെ മൂക്ക് കടിച്ചുപറിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണന്‍ പരാതിപ്പെട്ടു. മുമ്പ് ബാലകൃഷ്ണന്‍ മാധവന്റെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. പിന്നീട് മറ്റൊരു ചെങ്കല്‍ ക്വാറിയില്‍ ബാലകൃഷ്ണന്‍ ഡ്രൈവറായത് മാധവനെ പ്രകോപിപ്പിച്ചിരുന്നു. ഇതുസംബന്ധമായ വൈരാഗ്യമാണ് ബാലകൃഷ്ണനെ ആക്രമിക്കാന്‍ മാധവനെ പ്രേരിപ്പിച്ചത്.തൊടുപ്പനം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബാലകൃഷ്ണനെ മാധവന്‍ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്.
Keywords: kasaragod, Kanhangad, Youth, Assault,