മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Nov 13, 2012, 17:50 IST
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാവ് കോട്ടച്ചേരിയില്‍ പോലീസ് സംഘത്തിന്റെ പിടിയിലായി. പടന്ന സ്വദേശി നൂര്‍ മുഹമ്മദാണ്(32)പിടിയിലായത്. പടന്നയില്‍ നിന്ന് കോട്ടച്ചേരിയിലെ അജ്ഞാത കേന്ദ്രത്തില്‍ കാത്തിരിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിന് എത്തിച്ചുകൊടുക്കാന്‍ ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു കഞ്ചാവ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍പെട്ട പോലീസുകാര്‍ നടത്തിയ സമര്‍തഥമായ നീക്കത്തിനിടയിലാണ് കോട്ടച്ചേരി ടൗണില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ നൂര്‍ മുഹമ്മദ് പോലീസിന്റെ വലയിലായത്. കാഞ്ഞങ്ങാട്ടും പരിസരത്തും മാസങ്ങളായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് തന്റെ നേതൃത്വത്തിലാണെന്ന് നൂര്‍ മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്.
യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം ഞെട്ടിപ്പിക്കുന്നതാണ്. യുവാവില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കാഞ്ഞങ്ങാട്ട് തമ്പടിച്ച കഞ്ചാവ് മാഫിയയെ അകത്താക്കാന്‍ നഗരത്തില്‍ വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ കഞ്ചാവ് മാഫിയയെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഇതിനകം പോലീസ് ശേഖരിച്ചുകഴിഞ്ഞു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kanjavu, Youth, Arrest, Kanhangad, Auto, Padne, Kasaragod, Kerala, Malayalam news