മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍
Feb 27, 2012, 15:03 IST
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് വിദേശ മദ്യവില്‍പ്പനയിലേര്‍പ്പെടുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി.
കൊളവയലിലെ കോരന്റെ മകന്‍ കെ സുനില്‍കുമാറി(30) നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ എം ടി മൈക്കിള്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അജാനൂര്‍ കടപ്പുറത്ത് മദ്യവില്‍പ്പന നടത്തുന്നതിനിടെ വിവരമറി ഞ്ഞെത്തിയ പോലീസ് സുനില്‍ കുമാറിനെ പിടികൂടുകയാ യിരുന്നു. സുനില്‍ കുമാറില്‍ നിന്ന് 3.700 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തു.
അജാനൂര്‍ കടപ്പുറത്തും പരിസരങ്ങളിലും അനധികൃത മദ്യവില്‍പ്പന പതിവാണ്. പുതിയ കോട്ടയിലെ ബിവറേജ് മദ്യ ശാലയില്‍ നിന്നും മദ്യം വാങ്ങിക്കൊണ്ടുവന്ന് കടപ്പുറത്ത് കൂടിയ വിലക്ക് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. മദ്യവില്‍പ്പന തടയാന്‍ പോലീസ് നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: .kasaragod, Liqour, Youth, Kanhangad, Ajanur, arrest,