ബൈക്ക് യാത്രക്കാരനായ യുവാവ് അപകടത്തില്‍ മരിച്ചു; ദുരൂഹത, 2 പേര്‍ കസ്റ്റഡിയില്‍
Oct 16, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.10.2014) ബൈക്ക് യാത്രികനായ യുവാവ് അപകടത്തില്‍ മരിച്ചു. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി. കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദ്(20) ആണ് ബുധനാഴ്ച അര്‍ധ രാത്രിയോടെ ചിത്താരി മുക്കൂടിലുണ്ടായ അപകടത്തില്‍ മരിച്ചത്. എങ്ങനെയാണ് ബൈക്ക് അപകടത്തില്‍ പെട്ടത് എന്നതു സംബന്ധിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്.
അപകട സ്ഥലത്തുണ്ടായിരുന്ന മാരുതി കാറും അതിലെ രണ്ടു യാത്രക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് മറിഞ്ഞതാണെന്നും വൈദ്യുതി തൂണില്‍ ഇടിച്ചതാണെന്നും നിഗമനമുണ്ട്. മാരുതി കാര്‍ ഇടിച്ചതാണോ അപകടത്തിനു കാരണമായതെന്നും സംശയമുണ്ട്. കാറില്‍ നിന്നു മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. ചില സുഹൃത്തുക്കളാണ് പരിക്കേറ്റ യുവാവിനെ തൈക്കടപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് വിവരം.
ആഇശ എന്ന കുഞ്ഞായിസുവാണ് റംഷീദിന്റെ മാതാവ്. സഹോദരങ്ങള്‍: റംസീന, സബ്ഷീറ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Accident, Custody, Police, Dead body, Obituary, Ramsheed.
Advertisement: