city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വടക്കന്‍പാട്ട് പ്രമേയമാക്കി 'കളരിവിളക്ക്' നാടകവുമായി യംഗ് മെന്‍സ് ക്ലബ്ബ്

വടക്കന്‍പാട്ട് പ്രമേയമാക്കി 'കളരിവിളക്ക്' നാടകവുമായി യംഗ് മെന്‍സ് ക്ലബ്ബ്
വെള്ളിക്കോത്ത്: വാര്‍ഷികാഘോഷ പരിപാടികളില്‍ നിന്ന് നാടകത്തെ കൈവിടാത്ത വെള്ളിക്കോത്ത് യംഗ് മെന്‍സ് ക്ലബ് ഇക്കുറി പ്രമേയമാക്കുന്നത് വടക്കന്‍പാട്ട്. തച്ചോളി ഒതേനന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥാതന്തു രംഗസജീകരണത്തിലും അവതരണത്തിലും ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് 'കളരിവിളക്ക്' എന്ന നാടകം പെടുത്തിയത്.

55-ാം വാര്‍ഷികം ആഘോഷിക്കുന്ന ക്ലബ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി സ്വന്തമായി നാടകങ്ങളും അവതരിപ്പിച്ചുവരുന്നു. സഹോദരി ഉണ്ണിയാര്‍ച്ചയുമായി പ്രണയത്തിലാകുന്ന ചെട്ടിയെ ഒതേനനും സഹോദരന്‍ കുറുപ്പും ചതിച്ചുകൊല്ലുന്നതാണ് പ്രമേയം. സുരേന്ദ്രന്‍ അടുത്തിലയുടെ രചനയ്ക്ക് സിനിമാ-സീരിയല്‍ സംവിധായകന്‍ എം. ടി. അന്നൂരാണ് രംഗഭാഷ ഒരുക്കിയത്. പ്രഫഷണല്‍ നാടക നടനും കാഞ്ഞങ്ങാട്ടെ ആധാരമെഴുത്തുകാരനുമായ പി. പി. കുഞ്ഞികൃഷ്ണന്‍ നായര്‍ ഒതേനനായും, റിട്ടയേര്‍ഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി. സി. സുരേന്ദ്രന്‍ നായര്‍ കോമകുറുപ്പായും അരങ്ങിലെത്തുന്നു.

നാടുവാഴിയായി പി. വിജയകുമാര്‍, ചെട്ടിയായി ഉദുമയിലെ കെ.പി.എ.സി അരവിന്ദന്‍, പടനായര്‍ എന്ന ഹാസ്യ കഥാപാത്രമായി ഈശ്വരന്‍ നമ്പൂതിരി, ഉണിച്ചാറ (നിഷ), ചാപ്പന്‍ (കെ. ടി. ചന്ദ്രന്‍),പാണന്‍( ടി. ജി. പതി) എന്നീവരും വേഷമിടുന്നു. അബൂബക്കറിന്റെ ഉമ്മ എന്ന ഏകപാത്ര നാടകത്തിലൂടെ ശ്രദ്ധേയയായ രജിത മധു കുങ്കി എന്ന കഥാപാത്രമായി നാടകത്തില്‍ വേഷമിടുന്നു. ചടുലമായ സംഭാഷണങ്ങള്‍ക്കൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന ഉദ്വേഗജനകമാണ് നാടകത്തിന്റെ സവിശേഷത. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശനിയാള്ച രാത്രി നാടകം അരങ്ങിലെത്തുന്നു. ആഘോഷപരിപാടികള്‍ മന്ത്രി വി. എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

Keywords: Karivilaku, Drama, Young men's club, Bellikoth, Anniversary, Inauguration, V.S.Shivakumar, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia