യാദവ സഭ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട്
Dec 24, 2011, 08:00 IST
കാഞ്ഞങ്ങാട്: അഖില കേരള യാദവസഭയുടെ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്ട് നടക്കും. ഡിസംബര്‍ അവസാന വാരത്തിലും ജനുവരി ആദ്യവാരലുമായാണ് സമ്മേളനം നടക്കുക. ചരിത്രത്തില്‍ അറിയപ്പെടുന്ന കേറളത്തിലെ ആദി രാജവംശങ്ങളുടെ പിന്‍മുറക്കാരായ യാദവ സമൂഹത്തിന്റെ പ്രതിനികളായ ആയിരങ്ങളാണ് കാഞ്ഞങ്ങാട്ട് സമ്മേളനത്തില്‍ പങ്കെടുക്കുക. മുന്‍ കേന്ദ്രമന്തിമാര്‍, എം പി മാര്‍, എംഎല്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 1984ലും 1987ലും സംസ്ഥാന കൂട്ടായ്മ നടന്നിരുന്നു. കാഞ്ഞങ്ങാട്ട് നടക്കുന്ന രണ്ടാമത്തെ കൂട്ടായ്മയാണിത്. പ്രതിനീധി സമ്മേളനം, വനിതാസമ്മേളനം, യുവജന സമ്മേളനം, പ്രസാസി സമ്മേളനം, തുടങ്ങിയ സമ്മേളനങ്ങള്‍ ഇതോടനുബന്ധിച്ച് നടക്കും. കേരളത്തിലെ യാദവരുടെ ചരിത്രവുമായി ബന്ധപ്പെട്ട സോവനീറും സമ്മേളനത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
Keywords: Kasaragod, Kanhangad, Conference, Yadava-sabha,