കുടുംബശ്രീ സെക്രട്ടറിയായ ഭര്‍തൃമതി പൊള്ളലേറ്റു ഗുരുതര നിലയില്‍
Jan 7, 2015, 09:53 IST
പള്ളിക്കര: (www.kasargodvartha.com 07/01/2015) കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയെ പൊള്ളലേറ്റ് അതീവ ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് കിഴക്കെക്കര അടുക്കത്തെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ശ്രീന(23)യാണ് ആശുപത്രിയിലുള്ളത്.
കുടുംബശ്രീ യൂണിറ്റിലെ ചില തര്‍ക്കങ്ങളില്‍ മനംനൊന്ത് ശ്രീന ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതാണെന്നാണ് അനുമാനം. ഞായറാഴ്ച കുടുംബശ്രീ യൂണിറ്റ് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തതായും ഇത് പിറ്റേന്ന് പരിഹരിക്കാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞതെന്നും വിവരമുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ഭര്‍തൃ ഗൃഹത്തില്‍ ആറുമാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മുലയൂട്ടിയ ശേഷം കുളിമുറിയില്‍ കയറി വാതില്‍ അടച്ച ശേഷം ശ്രീന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രേ. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും കുളിമുറിയുടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴേക്കും ശ്രീനയുടെ ദേഹം മുഴുവന്‍ പൊള്ളലേറ്റ് വെന്തനിലയിലായിരുന്നു.
യുവതിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീനക്ക് അഞ്ച് വയസുള്ള മറ്റൊരു മകനുമുണ്ട്. ഉദുമ പള്ളം സ്വദേശിയായ മണിയാണ് ഭര്‍ത്താവ്. മണി നാല് മാസം മുമ്പു ഗള്‍ഫില്‍ പോയതാണ്.

Keywords : Pallikara, Fire, Woman, Hospital, Injured, Kudumbasree, Kasaragod, Kanhangad.