ഡി.ടി.പി. സെന്റര്‍ ഉടമ ചൂരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍
Mar 10, 2013, 16:08 IST
കാഞ്ഞങ്ങാട്: ഡി.ടി.പി.-ടൈലറിംഗ് സ്ഥാപനങ്ങളുടെ പാര്‍ട്ണറും ഭര്‍തൃമതിയുമായ യുവതിയെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമ്പലത്തറ മീങ്ങോത്തെ ചെറിയപ്പയുടെ മകളും ഗള്‍ഫിലുള്ള കളനാട്ടെ രാജന്റെ ഭാര്യയുമായ അനിത(26)യാണ് മരിച്ചത്.
കാഞ്ഞങ്ങാട് പുതിയ കോട്ട ലിറ്റില്‍ പ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍ വശത്ത് പ്രവര്‍ത്തിക്കുന്ന പൂങ്കാവനം ബിസിനസ് ഗ്രൂപ് സ്ഥാപനങ്ങളുടെ പാര്‍ടണറാണ് അനിത. ഈ കെട്ടിടത്തിന്റെ ടെറസില്‍ ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിക്കാന്‍ ഉപയോഗിച്ച കമ്പിയിലാണ് ചൂരിദാര്‍ ഷാളില്‍ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ശനിയാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കണ്ടത്. പതിവുപോലെ ശനിയാഴ്ച രാവിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയതായിരുന്നു അനിത. കളനാട്ടെ ഭര്‍തൃവീട്ടില്‍ നിന്നാണ് അനിത ജോലിക്ക് വന്നത്. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ അനിതയുടെ ഭര്‍തൃവീട്ടുകാരുമായി ബന്ധപ്പെട്ടു. അവിടെഎത്തിയില്ലെന്നറിഞ്ഞപ്പോള്‍ സ്ഥാപനത്തില്‍ അന്വേഷിച്ചെങ്കിലും സ്ഥാപനം പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അനിതയെ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മൂന്ന് വര്‍ഷം മുമ്പാണ് അനിതയുടെ വിവാഹം കഴിഞ്ഞത് കുട്ടികള്‍ ഇല്ല. മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയ രാജന്‍ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. മരണ വിവരമറിഞ്ഞ് ഭര്‍ത്താവ് ഞായറാഴ്ച നാട്ടിലെത്തി. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kanhangad, centre, DTP, pullur-periya, Woman, Obituary, kasaragod, Kerala, husband, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.