വീട്ടുകാരെ ധിക്കരിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് വിവാഹശേഷം കൊടും പീഡനം
Sep 18, 2015, 09:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/09/2015) വീട്ടുകാരെ ധിക്കരിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായ യുവതിക്ക് പിന്നീട് നേരിടേണ്ടിവന്നത് കൊടും പീഡനങ്ങളുടെ നാളുകള്‍ പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നയുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
വെസ്റ്റ് എളേരി മേലാഞ്ചേരിയിലെ ഷൈജന്റെ മകന്‍ സി.എസ്. ഷാനിനെതിരെ(33) യാണ് വെള്ളരിക്കുണ്ട് പോലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വെസ്റ്റ് എളേരി അമ്പത്താറ്തട്ട് കൃഷ്ണന്‍ നായരുടെ മകള്‍ കെ.വി. ധന്യയുടെ (28) പരാതിയിലാണ് ഭര്‍ത്താവ് ഷാനിനെതിരെ പോലീസ് കേസെടുത്തിരുന്നത്. വര്‍ഷങ്ങളോളം കടുത്ത പ്രണയത്തിലായിരുന്ന ധന്യയും ഷാനും 2004 മെയ് 12ന് വീട്ടുകാരറിയാതെ ഒളിച്ചോടുകയും കൊല്ലം ജില്ലയിലെ തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയുമായിരുന്നു.
തുടര്‍ന്ന് തുടര്‍ന്ന് ഇരുവരും മേലാഞ്ചേരിയില്‍ വാടകവീടെടുത്ത് താമസമാരംഭിച്ചു. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ താമസിയാതെ ഷാനിന്റെ സ്വഭാവത്തില്‍ മാറ്റംകണ്ടുതുടങ്ങി. കാമുകനായിരുന്നപ്പോള്‍ സ്‌നേഹസമ്പന്നനായിരുന്ന ഷാന്‍ ഭര്‍ത്താവായിമാറിയതോടെ ക്രൂരമായി പെരുമാറുകയായിരുന്നു.
ധന്യയുടെ കൈവശമുണ്ടായിരുന്ന ആറരപവന്‍ സ്വര്‍ണം വിറ്റ് ധൂര്‍ത്തടിച്ച ഷാന്‍ വീണ്ടും സ്വര്‍ണവും പണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുകയാണ് ഉണ്ടായത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ കുട്ടികള്‍ ഉണ്ട്. ഇവരെ സംരക്ഷിക്കാന്‍പോലും ഷാന്‍ തയ്യാറായില്ലെന്ന് ധന്യയുടെ പരാതിയില്‍ പറയുന്നു.
Keywords: Woman files against husband, Attack, Woman, Husband, Kanhangad, Kerala.