|
C. Vinodhini |
കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. അരയിയിലെ ഭാസ്‌കരന്റെ ഭാര്യ സി.വിനോദിനി (34)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയന്‍ വഴിയാണ് വിനോദിനി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരയി ചരലില്‍ വീട്ടില്‍ അലാമി കുഞ്ഞമ്മ ദമ്പതിമാരുടെ മകളാണ്. അഭിരാം മകനാണ്. സഹോദരങ്ങള്‍: പ്രദീപന്‍, സഹദേവന്‍. അശ്വതി, സരള.
Keywords: Kasaragod, Kanhangad, Obituary, delivery, Woman