ആരും തുണയില്ലാതെ തനിച്ച് താമസിക്കുന്ന അമ്മയ്ക്ക് മകന്റെയും ഭാര്യാവീട്ടുകാരുടെയും ക്രൂരമര്‍ദനം
Aug 22, 2015, 13:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/08/2015) ആരും തുണയില്ലാതെ വാടക വീട്ടില്‍ തനിച്ച് താമസിക്കുന്ന അമ്മയെ മകനും ഭാര്യാവീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. നീലേശ്വരം പട്ടേനയ്ക്കടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ചീമേനി സ്വദേശിനി ലീല (53)യെയാണ് മകന്‍ ശ്രീശന്‍, ഭാര്യാ സഹോദരന്മാരായ രാജീവന്‍, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍ കയറി മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലീലയെ മക്കളും കൈയൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലീല വാടകവീട്ടില്‍ താമസിച്ചുവരുന്നത്. അക്രമത്തില്‍ പരിക്കേറ്റ ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kanhangad, House-wife, Assault, Attack, Woman assaulted by Son and relatives .
Advertisement: