ചിത്താരിയിലെ യുവാവിനെ 10 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍
Nov 15, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) ചിത്താരി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. നീലേശ്വരം ഓര്‍ച്ചയിലെ ഷാഫിയുടെ ഭാര്യ സൈനബ (31)യെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂച്ചക്കാട്ട് കാറ്ററിംഗ് സ്ഥാപനം നടത്തുന്ന ചിത്താരിയിലെ അബ്ദുല്‍ നിസാറിനെ (37) മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തി പടന്നക്കാട് മയ്യത്ത് റോഡില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് കേസ്.
സൈനബയാണ് നിസാറിനെ ഫോണില്‍ വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട നിസാറിനെ രാത്രി പടന്നക്കാട്ടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. സൈനബയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സൈനബയുടെ സംഘത്തില്‍ പെട്ട നാലുപേര്‍ നിസാറിനെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ച് നഗ്ന ഫോട്ടോയെടുത്ത് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
കേസിലെ പ്രതികളായ രണ്ടു പേര് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ സൈനബയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. ഒരുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chithari, Kanhangad, Case, Investigation, Blackmail, Nisar. Sainaba, Woman arrested in Blackmailing case.
Advertisement: