ശാരീരിക ബന്ധത്തിന് വിസമ്മതിച്ച് പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍
May 5, 2012, 11:10 IST
കാഞ്ഞങ്ങാട്: ശാരീരിക ബന്ധത്തിന് വിസമ്മതിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതിന് യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. ബേക്കല്‍ മൗവ്വലിലെ ഭാസ്‌കരന്റെ മകള്‍ ബി ബിന്ദുവിന്റെ (24) പരാതി പ്രകാരം കാനത്തൂര്‍ വടക്കേകരയിലെ വെള്ളച്ചിയുടെ മകന്‍ കെ രാജുവിനെതിരെ (30) കേസെടുക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി ബേക്കല്‍ പോലീസിനോട് ആവശ്യപ്പെട്ടത്. മെയ് 18ന് ഹാജരാകാന്‍ കോടതി രാജുവിന് നോട്ടീസ് അയച്ചു.
2011 മെയ് 8നാണ് രാജുവും ബിന്ദുവും വിവാഹിതരയായത്. വിവാഹ ശേഷം ഒരു മാസം മാത്രമെ ബിന്ദുവിന് രാജുവിനോടൊപ്പം താമസിക്കാന്‍ കഴിഞ്ഞുള്ളൂ. ഈ കാലയളവില്‍ ബിന്ദുവിന്റെ സ്വര്‍ണ്ണമത്രയും രാജു ധൂര്‍ത്തടിച്ചു. ഭാര്യയുമായി ശാരീരിക ബന്ധത്തിന് പോലും രാജു താല്‍പ്പര്യം കാണിച്ചില്ല. ഇത് ഒടുവില്‍ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതില്‍ കലാശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രാജുവുമൊത്തുള്ള ദാമ്പത്യജീവിതം മടുത്ത ബിന്ദു സ്വന്തം വീട്ടിലേക്ക് മടങ്ങി.
രാജുവിന് 12000 രൂപ വരുമാനമുണ്ടെന്നും തനിക്ക് ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 3000 രൂപ വീതം ചിലവിന് ലഭിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും യുവതിയുടെ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ രാജുവില്‍ നിന്ന് രണ്ടുലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കണമെന്നും ബിന്ദു ഹരജിയില്‍ ബോധിപ്പിച്ചു.

Keywords: Kasaragod, Kanhangad, Court, Wife.